മന്ത്രി കടന്നപ്പള്ളി അവയവദാന സമ്മതപത്രം നൽകി

05:00 AM
16/05/2019
തിരുവനന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അവയവദാന സമ്മതപത്രം നൽകി. സമ്മതപത്രം മന്ത്രി സംസ്ഥാന മൃതസഞ്ജീവനി കോഓഡിനേറ്റര്‍മാരായ പി.വി. അനീഷിനും എസ്.എല്‍. വിനോദ്കുമാറിനും കൈമാറി. തെറ്റായ പ്രചാരണം കാരണം സംസ്ഥാനത്ത് അവയവദാനം മന്ദഗതിയിലാണ്. ഈ സാഹചര്യത്തില്‍ അവയവദാനത്തിൻെറ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി കൂടുതല്‍ ബോധവത്കണ പരിപാടി നടത്തണമെന്നും മന്ത്രി പറഞ്ഞു.
Loading...