Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:31 PM GMT Updated On
date_range 21 April 2019 11:31 PM GMTവോട്ടെടുപ്പ് സാമഗ്രി വിതരണം ഇന്ന്
text_fieldsbookmark_border
പെരിന്തൽമണ്ണ: ജില്ലയിൽ മൂന്ന് ലോക്സഭ മണ്ഡലത്തിലെ 16 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള പോളിങ് സാമഗ്രി വിതരണം തിങ്ക ളാഴ്ച രാവിലെ എട്ടിന് നടത്തും. ജില്ല ഇലക്ഷൻ ഒാഫിസർ കൂടിയായ കലക്ടറുടെ മേൽനോട്ടത്തിൽ ഏഴ് താലൂക്കുകളിൽ തഹസിൽദാർമാരാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ഒാരോ അസംബ്ലി മണ്ഡലത്തിലും ബൂത്തുകളുടെ എണ്ണമനുസരിച്ചുള്ള ഇലക്ഷൻ ഡ്യൂട്ടി ജീവനക്കാരെ ഒരുമാസം മുമ്പേ കണ്ടെത്തി പരിശീലനം നൽകിയിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച രാവിലെ എട്ടിനകം അതത് കേന്ദ്രങ്ങളിൽ എത്താനാണ് നിർദേശിച്ചിട്ടുള്ളത്. ബൂത്തിലേക്ക് നാലുപേർ വീതം കഴിഞ്ഞ് 20 ശതമാനം പേരെ റിസർവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ ബൂത്തിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ എത്തുന്നതുവരെ ഇവരെ എപ്പോൾ വിളിച്ചാലും കിട്ടണം. താലൂക്ക് ആസ്ഥാനങ്ങളിൽ പ്രത്യേകം കേന്ദ്രം ഒരുക്കിയാണ് വോട്ടെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ സാമഗ്രികളുടെയും പാക്കിങ് നേരത്തേ പൂർത്തിയാക്കി. ഉച്ചക്ക് 12നകം സാമഗ്രികളുടെ വിതരണം കഴിഞ്ഞ് ഉദ്യോഗസ്ഥരെ ബൂത്തുകളിലേക്ക് വിടാവുന്ന വിധത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി പെരിന്തൽമണ്ണ തഹസിൽദാർ അറിയിച്ചു. വിതരണകേന്ദ്രങ്ങളിൽ പന്തലും കുടിവെള്ളവും അടക്കം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story