കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിൽ തുടങ്ങി

05:01 AM
16/03/2019
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ദ്വിദിന സംസ്ഥാന വാര്‍ഷിക കൗണ്‍സിലിന് മലപ്പുറം മഅ്ദിന്‍ എജ്യൂ പാര്‍ക്കില്‍ തുടക്കമായി. പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തി. എൻ. അലി അബ്ദുല്ല, പ്രഫ. അബ്ദുല്‍ മജീദ് എന്നിവർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് പുതിയ ഭാരവാഹികളുടെ െതരഞ്ഞെടുപ്പ് നടക്കും. പത്തിന് ലീഡേഴ്‌സ് അസംബ്ലി സമസ്ത പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സമാപിക്കും.
Loading...
COMMENTS