ഒരേ ദിവസം മൂന്ന് എൻജിനീയറിങ്​ പ്രവേശന പരീക്ഷകൾ; വിദ്യാർഥികൾ ആശങ്കയിൽ

05:01 AM
16/03/2019
പൊന്നാനി: ഒരേ ദിവസം മൂന്ന് എൻജിനീയറിങ് പ്രവേശന പരീക്ഷകൾ വരുന്നത് വിദ്യാർഥികളെ വലക്കുന്നു. കേരള എൻജിനീയറിങ് എൻട്രൻസ് (കെ.ഇ.ഇ), അലീഗഢ് മുസ്ലിം സർവകലാശാല, ഹൈദരാബാദ് െഎ.െഎ.ടി എൻജിനീയറിങ് പ്രവേശന പരീക്ഷകളാണ് ഏപ്രിൽ 28ന് നടക്കുന്നത്. ഏപ്രിൽ 22, 23 തീയതികളിൽ നടക്കേണ്ടിയിരുന്ന കേരള എൻജിനീയറിങ് എൻട്രൻസ് (കെ.ഇ.ഇ) പരീക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് 27, 28 തീയതികളിലേക്ക് മാറ്റിയതാണ് വിദ്യാർഥികളെ ഏറെ വലക്കുന്നത്. 28ന് ഹൈദരാബാദ് ഐ.ഐ.ഐ.ടിയുടേയും അലീഗഢ് സർവകലാശാലയുടേയും പ്രവേശന പരീക്ഷ തീയതി നേരത്തേ തന്നെ ഏപ്രിൽ 28ന് നിശ്ചയിച്ചിരുന്നു. മൂന്ന് പരീക്ഷയും ഒന്നിച്ചെത്തിയത് കേരളത്തിലെ ഒേട്ടറെ വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷ മറ്റൊരു ദിവസേത്തക്ക് മാറ്റണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Loading...
COMMENTS