സി.പി.എം കുപ്രചാരണം പരാജയ ഭീതിയിൽ -മുസ്‌ലിം ലീഗ്

05:01 AM
16/03/2019
മലപ്പുറം: തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടിക്കണ്ട് സി.പി.എം അടക്കമുള്ള കക്ഷികള്‍ മുസ്‌ലിം ലീഗിനെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ കരുതിയിരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രവര്‍ത്തകസമിതി യോഗം. മുസ്‌ലിം ലീഗ് ചില സംഘടനകളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് അപവാദം പ്രചരിപ്പിക്കുന്ന പല പാർട്ടികളും തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കാനും വേദിപങ്കിടാനും തയാറായവരാണ്. തെരഞ്ഞെടുപ്പ് കാലത്തെ ശത്രുക്കളുടെ ഇത്തരം പ്രചാരണങ്ങളെ ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയണമെന്ന് യോഗം അഭ്യർഥിച്ചു. ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ അഡ്വ. പി.എം.എ. സലാം, അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ല ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS