സ്കേറ്റിങ്​ ജാക്കിയുമായി നിലമ്പൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ

05:01 AM
10/01/2019
നിലമ്പൂര്‍: ബസ് ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ജാക്കി ലിവറിന് പകരമായി സ്‌കേറ്റിങ് ജാക്കിയുമായി നിലമ്പൂര്‍ കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗം. ഉപയോഗശൂന്യമായ വീല്‍ഡിസ്‌കിൽ, ലീഫ് സെറ്റ് വെല്‍ഡ് ചെയ്താണ് സ്‌കേറ്റിങ് ജാക്കി രൂപകല്‍പന ചെയ്തത്. ജാക്കി ഉപയോഗിച്ച് ബസ് ഉയര്‍ത്തി ടയറുകള്‍ മാറ്റണമെങ്കില്‍ കുറഞ്ഞത് 20 മിനിറ്റെങ്കിലും സമയം ആവശ്യമുള്ളിടത്ത് കുറഞ്ഞ സമയംകൊണ്ട് ടയര്‍ മാറ്റാന്‍ പുതിയ സംവിധാനത്തിന് സാധിക്കും. ഇതുപയോഗിച്ചാണിപ്പോൾ ടയറുകള്‍ മാറ്റുന്നത്. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ കഴിയുമെന്നതും അപകട സാധ‍്യതയില്ലെന്നതും പ്രത്യേകതയാണ്. സ്‌കേറ്റിങ് ജാക്കിക്ക് മുതല്‍മുടക്കുമില്ല. ഡിപ്പോ അസി. എൻജിനീയര്‍ എന്‍. സുരേഷ്, മെക്കാനിക് വിഭാഗത്തിലെ വി.പി. ജസീര്‍, വി.ഡി. തോമസ്, ചന്ദ്രന്‍ ഓട്ടുപാറ, രാജന്‍ എന്നിവരാണ് ശില്‍പികൾ. പടം. 3 mpn nbr നിലമ്പൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ എൻജിനീയറിങ് വിഭാഗം നിർമിച്ച സ്കേറ്റിങ് ജാക്കി പടം.4- സ്കേറ്റിങ് ജാക്കി നിർമിച്ച നിലമ്പൂർ ഡിപ്പോയിലെ എൻജിനീയറിങ് വിങ്
Loading...