ജില്ലതല പ്രസംഗ മത്സരം: പാർവതി അരുൾ ജോഷിക്ക് ഒന്നാംസ്​ഥാനം

04:59 AM
06/12/2018
മലപ്പുറം: നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ല തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ആലങ്കോട് കൊളച്ചൽ സ്വദേശിനി പാർവതി അരുൾ ജോഷി ഒന്നാം സ്ഥാനം നേടി. കൊളത്തൂർ തുറക്കലെ മുഹമ്മദ് ഷിബിൽ ഷാമിൽ രണ്ടും ആനക്കയത്തെ മുഹമ്മദ് ഇഖ്ബാൽ മൂന്നും സ്ഥാനം നേടി. വിജയികൾക്ക് ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ല യൂത്ത്കോഓഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. ബിനു, ഡോ. ടി.ആർ. ഹേമ, കെ.വി. സുഷമ, പി. അസ്മാബി, ഷാജിൽ ചെറുപാണക്കാടൻ എന്നിവർ സംസാരിച്ചു. mp2allrs1 നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ നടത്തിയ പ്രസംഗമത്സരത്തിലെ വിജയികൾ ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാറിനൊപ്പം
Loading...
COMMENTS