Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 4:59 AM GMT Updated On
date_range 17 Oct 2018 4:59 AM GMTസ്കൂൾ ബസുകളിൽനിന്ന് ബാറ്ററി മോഷണം വ്യാപകം
text_fieldsbookmark_border
മങ്കട: സ്കൂൾ ബസുകൾ ലക്ഷ്യമാക്കി മങ്കടയിലും പരിസരങ്ങളിലും ബാറ്ററി മോഷണം പതിവാകുന്നു. ഒരുമാസത്തിനിടെ 13 ബാറ്ററികൾ മോഷ്ടിച്ചു. വടക്കാങ്ങരയിലെ സ്കൂൾ ബസുകളുടെ എട്ട് ബാറ്ററികളാണ് ചൊവ്വാഴ്ച പുലർച്ച നഷ്ടപ്പെട്ടത്. ഒരുമാസം മുമ്പ് സമാനമായ രീതിയിൽ ഇതേ ബസുകളുടെ അഞ്ച് ബാറ്ററികൾ മോഷ്ടിച്ചിരുന്നു. പുലർച്ച രണ്ടരക്കും മൂന്നിനുമിടയിലാണ് മോഷണം. അവ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ സി.സി.ടി.വികൾ പൊലീസ് പരിശോധിച്ചുവരുന്നു. ഒരാഴ്ച മുമ്പ് തിരൂർക്കാട് എം.എം ഹൈസ്കൂളിെൻറ ബസുകളുടെ ബാറ്ററികളും മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. മങ്കടയിൽ രണ്ട് മാസത്തിനിടെ നടന്ന പത്തിലധകം മോഷണക്കേസിലും ആരെയും പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story