Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 4:59 AM GMT Updated On
date_range 31 March 2018 4:59 AM GMTഫുട്ബാൾ മത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
അരീക്കോട്: ഞായറാഴ്ച നടക്കുന്ന കിഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂൾ വാർഷിക സമാപനത്തിെൻറയും പൂർവ വിദ്യാർഥി സംഗമത്തിെൻറയും മുന്നോടിയായി കുനിയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തിയ പൂർവ വിദ്യാർഥികളുടെ ബാച്ച് തിരിച്ചുള്ള . മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ മെമറ്റസ് 98 ടോസിലൂടെ ഓൾഡ് ടൈഗേഴ്സ് 99നെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ബക്കാഡിയൻസ്-2012 ടൈബ്രേക്കറിൽ ഗണ്ണേഴ്സ്-2002നെ പരാജയപ്പെടുത്തി ജേതാക്കളായി. പി.കെ. കമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി ചെയർമാൻ ഗഫൂർ കുറുമാടൻ, എം.എം. മുഹമ്മദ്, കെ. സൈഫുദ്ദീൻ, കെ.പി. അബ്ദുല്ല മാസ്റ്റർ, അബു വേങ്ങമണ്ണിൽ, മുനീർബാബു മുണ്ടശ്ശേരി, സലാം പന്തലാഞ്ചെറി, എം.എ. ഗഫൂർ, കെ.ടി. ഷമീർ, ശരീഫ് കൊക്കഞ്ചിരി, പി.ടി. ഹുസൈൻ, പി.പി. ശരീഫ്, കെ.പി. നിസാർ, കെ. അഫ്സൽ, കെ.പി. നിയാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story