Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്​കൂട്ടർ നൽകി

text_fields
bookmark_border
മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം നടത്തി. സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ശിശുവികസന പദ്ധതി ഓഫിസർ ജിജി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഹുസൈൻ കോളശ്ശേരി, സുജാത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ എൻ. സെയ്തലവി, പി. അലവി, ചന്ദ്രിക രാജേഷ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഫോട്ടോ അടിക്കുറിപ്പ് ........... 1) ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന മുച്ചക്ര സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story