Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിഴുപറമ്പ് സ്കൂൾ സുവർണ...

കിഴുപറമ്പ് സ്കൂൾ സുവർണ ജൂബിലി സമാപനവും പൂർവ വിദ്യാർഥി സംഗമവും ഒന്നിന്

text_fields
bookmark_border
അരീക്കോട്: കിഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി സമാപന സമ്മേളനവും യാത്രയയപ്പും പൂർവ വിദ്യാർഥി-പൂർവാധ്യാപക സംഗമവും ഏപ്രിൽ ഒന്നിന് നടക്കും. ഒരു വർഷം മുമ്പ് തുടക്കം കുറിച്ച വാർഷിക പരിപാടികളുടെ ഭാഗമായി 50 ഇന പദ്ധതികൾ പൂർത്തീകരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ചതി​െൻറ ഭാഗമായി പി.ടി.എക്കുള്ള സംസ്ഥാന അവാർഡ്, ഹരിത വിദ്യാലയ റിയാലിറ്റി ഷോ പുരസ്കാരം തുടങ്ങിയവ സ്കൂളിന് ലഭിച്ചിരുന്നു. വാർഷികാഘോഷ സമാപനത്തിൽ 41 ബാച്ചുകളുടെ സംഗമം, യാത്രയയപ്പ്, ജൈവകൃഷി മത്സരം, സമ്മാനദാനം, നാടക പ്രതിഭകളെ ആദരിക്കൽ, കലാപരിപാടികൾ, നാടക അവതരണം തുടങ്ങിയ പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് എം.എം. മുഹമ്മദ്, പൂർവ വിദ്യാർഥി സമിതി പ്രസിഡൻറ് ഗഫൂർ കുറുമാടൻ, പി.പി.എ. മജീദ്, എം.ആർ. പുരുഷോത്തമൻ, കെ. സൈഫുദ്ദീൻ, വി.പി. ശിഹാബുദ്ദീൻ, സി. ശശികുമാർ, എം.ഇ. ഫസൽ, കെ.ഇ. മൻസൂർ, കെ.സി. റഹ്മത്തുല്ല എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story