Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലക്ഷാമം:...

ജലക്ഷാമം: കുറുവംപുഴയിലെ വി.സി.ബി കം ബ്രിഡ്ജിന് ചീർപ്പ് സ്ഥാപിച്ചു

text_fields
bookmark_border
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര‍്യത്തിൽ കുറുവംപുഴയിൽ പെരുവംപാടം വി.സി.ബി കം ബ്രിഡ്ജിന് ചീർപ്പ് സ്ഥാപിച്ചു. നാല് ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. 12 കള്ളികളിലായി 24 സ്റ്റീലി‍​െൻറ ചീർപ്പാണ് സ്ഥാപിച്ചത്. 1.20 മീറ്റർ ഉയരത്തിലുള്ള ചീർപ്പുകളാണിവ. ഉയരം കുറവുള്ളതിനാൽ താഴേക്കുള്ള വെള്ളത്തി‍​െൻറ ഒഴുക്ക് തടസ്സപ്പെടില്ല. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇവിടെ വി.സി.ബി കം ബ്രിഡ്ജ് നിർമിച്ചത്. മരപ്പലകകൊണ്ടാണ് ചീർപ്പുകൾ സ്ഥാപിച്ചിരുന്നത്. കാലപ്പഴക്കം കാരണം ഇവ പിന്നീട് ദ്രവിച്ച് ഉപയോഗശൂന‍്യമായി. ഇതോടെയാണ് എളുപ്പം നാശം സംഭവിക്കാത്ത സ്റ്റീലി‍​െൻറ ചീർപ്പുകളുണ്ടാക്കി സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ, പഞ്ചായത്ത് അംഗങ്ങളായ അച്ചാമ്മ ജോസഫ്, കൃഷ്ണൻകുട്ടി പാലക്കയം, ഇടിവണ്ണ സ​െൻറ് തോമസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പാറയിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചീർപ്പ് സ്ഥാപിക്കാൻ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story