Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.ടി. മോഹനകൃഷ്​ണൻ...

പി.ടി. മോഹനകൃഷ്​ണൻ ശതാഭിഷേക പുരസ്കാരം സി. രാധാകൃഷ്ണനും ഡോ. ഫസൽ ഗഫൂറിനും

text_fields
bookmark_border
മലപ്പുറം: മുൻ എം.എൽ.എ പി.ടി. മോഹനകൃഷ്ണൻ ശതാഭിഷേക പുരസ്കാരം സാഹിത്യകാരൻ സി. രാധാകൃഷ്ണനും എം.ഇ.എസ്‌ സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂറിനും സമ്മാനിക്കും. 10,001 രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്‌. മാർച്ച്‌ 30ന്‌ രാവിലെ ഒമ്പതിന് മാറഞ്ചേരി പാലസ്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവാർഡ്‌ വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ, എം.ടി. വാസുദേവൻ നായർ, വി.എം. സുധീരൻ, എം.എം. ഹസ്സൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. വീരേന്ദ്രകുമാർ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story