Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:24 AM GMT Updated On
date_range 2018-03-28T10:54:00+05:30മലബാറിലെ ആദ്യ നെല്ല് മ്യൂസിയം തുറന്നു
text_fieldsതേഞ്ഞിപ്പലം: മലബാറിലെ ആദ്യ നെല്ല് മ്യൂസിയത്തിെൻറ ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാലയുടെ പടിഞ്ഞാറ്റുമുറി ബി.എഡ് കേന്ദ്രത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. കൂട്ടിലങ്ങാടി കൃഷിഭവന്‍ നല്‍കിയ ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് മ്യൂസിയം ഒരുങ്ങിയത്. ആര്യൻ, ചെന്നെല്ല്, ചെമ്പാവ്, മുണ്ടകൻ, കുറുക, കൊളപ്പാല, ബ്ലാക്ക് സുഗന്ധം, ജ്യോതി, കൂട്ടുമുണ്ട, ചോതി, ബസുമതി, തുളസി, നസര്‍ബാത്, തവളക്കണ്ണൻ, കാക്കശാലി, ബ്ലാക്ക് ജീരക, ത്രിവേണി, രക്തശാലി, നവര, അന്നപൂർണ, ഉമ, കാഞ്ചന, പി.എൻ.ആര്‍, വെള്ളനവര തുടങ്ങിയ വിത്തിനങ്ങള്‍ മ്യൂസിയത്തിലുണ്ടാകും. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഹറാബി അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസര്‍ പി. രംജിത, ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എലിക്കോട്ടില്‍ സഹീദ, എൻ.കെ. അസ്‌കറലി, ഇ.സി. ഹംസ, വി.കെ. സഫിയ, കെ.കെ. വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഗോപാലന്‍ മങ്കട സ്വാഗതവും കോളജ് യൂനിയന്‍ ചെയര്‍മാന്‍ എൻ. സല്‍മാന്‍ നന്ദിയും പറഞ്ഞു. പടം: മലബാറിലെ ആദ്യ നെല്ല് മ്യൂസിയത്തിെൻറ ഉദ്ഘാടനം പടിഞ്ഞാറ്റുമുറി ബി.എഡ് കേന്ദ്രത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കുന്നു
Next Story