Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:20 AM GMT Updated On
date_range 2018-03-28T10:50:59+05:30മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ ഉൽപാദനത്തിനും പാർപ്പിടത്തിനും ഊന്നൽ
text_fieldsമലപ്പുറം: ഉൽപാദന, നിർമാണ മേഖലകൾക്ക് മുന്തിയ പരിഗണന നൽകുന്ന മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് വി.എ. റഹ്മാന്‍ അവതരിപ്പിച്ചു. 14,36,43,988 രൂപ വരവും 14,14,15,988 രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഭവന പദ്ധതികള്‍ക്കായി 96 ലക്ഷം നൽകും. സംസ്ഥാന സര്‍ക്കാറിെൻറ ഹരിത കേരളം പദ്ധതിക്ക് 32 ലക്ഷവും ആര്‍ദ്രം പദ്ധതിയില്‍ 30 ലക്ഷവും ചെലവഴിക്കും. വനിതകള്‍ക്ക് 42,01,500 രൂപയുടെ പദ്ധതികളുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് 41 ലക്ഷം, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുന്നതിനും 62 ലക്ഷം, കൃഷി വികസനത്തിന് 19 ലക്ഷവും വകയിരുത്തി. വിവിധ റോഡുകൾക്കായി 70 ലക്ഷവും വകയിരുത്തി. തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ച് പരിശീലനത്തിന് കേന്ദ്രം സ്ഥാപിക്കും. കേന്ദ്രം സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍, പാര്‍ലമെൻറ് അംഗങ്ങള്‍ എന്നിവരില്‍നിന്ന് വിഹിതം സംഭരിക്കും. ഇതോടെ കില, ഇ.ടി.സി, എസ്.ഐ.ആര്‍.ഡി, ഐ.എം.ജി തുടങ്ങിയ പരിശീലന പരിപാടികള്‍ക്ക് മലപ്പുറത്തുതന്നെ അവസരമുണ്ടാവുമെന്ന് വൈസ് ചെയർമാൻ പറഞ്ഞു. പ്രസിഡൻറ് കെ. സലീന അധ്യക്ഷത വഹിച്ചു.
Next Story