Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഊര്‍ങ്ങാട്ടിരി...

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്​ ബജറ്റ്: സേവന മേഖലക്ക്​ ഉൗന്നൽ

text_fields
bookmark_border
അരീക്കോട്: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് ഷിജി മനോജ്‌ അവതരിപ്പിച്ചു. 20 കോടി രൂപ വരവും 18.1 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ലൈഫ് ഭവന നിര്‍മാണ പദ്ധതിക്ക് 79 ലക്ഷം നീക്കിവെച്ചു. കൃഷി, മൃഗ, ക്ഷീര വികസനത്തിന് 69 ലക്ഷം, ശുചിത്വ മാലിന്യ സംസ്കരണത്തിന് 23 ലക്ഷം, ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്ക് ആശ്രയ പദ്ധതി ഉൾപ്പെടെ 36 ലക്ഷം എന്നിങ്ങനെ വകയിരുത്തി. സേവന മേഖലയില്‍ അംഗൻവാടി പ്രൈമറി വിദ്യാഭ്യാസത്തിന് ഒന്നരക്കോടിയും മാറ്റിെവച്ചു. വീടുകളുടെ റിപ്പയറിങ്ങിനായി 25 ലക്ഷം, വയോജനങ്ങള്‍ക്കായി 11 ലക്ഷം, യുവജന ക്ഷേമത്തിനായി അഞ്ച് ലക്ഷം രൂപയും മാറ്റി െവച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എന്‍.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story