Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:05 AM GMT Updated On
date_range 28 March 2018 5:05 AM GMTനിലമ്പൂർ ജില്ല ആശുപത്രി സൂപ്രണ്ടിനെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു
text_fieldsbookmark_border
നിലമ്പൂര്‍: ജില്ല ആശുപത്രിയിലെ താല്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം മുന്നറിയിപ്പില്ലാതെ മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കഴിഞ്ഞ ശനിയാഴ്ച തീരുമാനിച്ച ഐ.സി.യു ആംബുലന്‍സ് സ്റ്റാഫ് നഴ്സ്, അനസ്തേഷ്യ ടെക്നീഷ്യന് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖമാണ് അന്നേദിവസം അറിയിപ്പൊന്നും കൂടാതെ മാറ്റിയത്. നിരവധി ഉദ്യോഗാർഥികളാണ് അഭിമുഖത്തിനായി ഹാജരായത്. മാറ്റിവെച്ച അഭിമുഖം അടിയന്തരമായി നടത്തുക, നിയമനങ്ങള്‍ സുതാര്യമാക്കുക, ആശുപത്രിക്ക് ലഭിച്ച ആംബുലന്‍സ് എത്രയും പെട്ടെന്ന് രോഗികള്‍ക്ക് ഉപകാരപ്രദമാക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഡി.വൈ.എഫ്.ഐ സൂപ്രണ്ട് മുമ്പാകെ ആവശ്യപ്പെട്ടു. ഏപ്രില്‍ ആദ്യവാരത്തോടെ അഭിമുഖം നടത്താനുള്ള നടപടി ഉണ്ടാവുമെന്ന സൂപ്രണ്ടിെൻറ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.എസ്. അന്‍വര്‍, സഹില്‍ അകമ്പാടം, ഷാജി ചക്കാലക്കുത്ത്, അരുൺദാസ്, പി.കെ. വിവേക്, ദീപക്, അനി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story