Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅല്‍ഫുര്‍ഖാന്‍...

അല്‍ഫുര്‍ഖാന്‍ വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കം

text_fields
bookmark_border
വണ്ടൂര്‍: മൂന്നുദിവസങ്ങളിലായി നടക്കുന്ന അല്‍ഫുര്‍ഖാന്‍ വാര്‍ഷിക സമ്മേളനം വ്യഴാഴ്ച എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 'നവകാലം, നവചുവടുകള്‍' എന്ന ശീര്‍ഷകത്തിലാണ് സമ്മേളനം. പി.വി. അന്‍വര്‍ എം.എല്‍.എ മുഖ്യാതിഥിയാവും. ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന സ്റ്റുഡൻറ് സമ്മിറ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ വി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് പ്രവാചക പ്രകീര്‍ത്തനം, ആത്മീയ പ്രഭാഷണം എന്നിവ നടക്കും. സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ എ.പി. അബ്ദുല്ല ബാഖവി, സെക്രട്ടറി എ.പി. ബഷീര്‍ ചെല്ലക്കൊടി, പ്രിന്‍സിപ്പല്‍ കെ.പി. ജമാല്‍, ഇ.എച്ച്. അസ്‌കര്‍ സഖാഫി, ഹസനുല്‍ മന്നാനി എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story