Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:00 AM GMT Updated On
date_range 2018-03-28T10:30:01+05:30പരപ്പനങ്ങാടി നഗരസഭ ബജറ്റ്: കാർഷിക മേഖലക്കും ഭവന നിർമാണത്തിനും മുൻഗണന
text_fieldsപരപ്പനങ്ങാടി: കാർഷിക മേഖലക്കും ഭവനനിർമാണത്തിനും ഉൗന്നൽ നൽകി നഗരസഭ ബജറ്റ് വൈസ് ചെയർമാൻ എച്ച്. ഹനീഫ അവതരിപ്പിച്ചു. 60.27 കോടി രൂപ വരവും 59.58 കോടി ചെലവും 69.3 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ജീവനക്കാർക്കും ഭരണ ചെലവുകൾക്കുമായി 5.20 കോടി, കാർഷിക മേഖലക്ക് 1.10 കോടി, ഭവന പദ്ധതിക്കായി 2.10 കോടി, ദാരിദ്ര്യ ലഘൂകരണത്തിന് രണ്ട് കോടി, വിവിധ ക്ഷേമ പദ്ധതികൾക്ക് ഒമ്പത് കോടിയും നീക്കി വെച്ചിട്ടുണ്ട്. അതെ സമയം പുതിയ ഓഫിസ് നിർമാണത്തിന് ഒന്നര കോടി നീക്കിവെച്ച ബജറ്റ് അടിസ്ഥാന ആവശ്യമായ ബസ്സ്റ്റാൻഡ് നിർമാണാവശ്യത്തിൻമേൽ ഇത്തവണയും മുഖം തിരിച്ചു. പുതിയ ബസ്സ്റ്റാൻഡിനായി കാൽ കോടി മാത്രമാണ് വകയിരുത്തിയത്. വ്യവസായ പാർക്കിന് 50 ലക്ഷം, നഗരസഭക്ക് പുതിയ വാഹനം വാങ്ങാൻ 35 ലക്ഷം നീക്കി വെച്ചപ്പോൾ ബജറ്റ് മത്സ്യബന്ധന മേഖലക്ക് ആകെ നീക്കി വെച്ചത് 40 ലക്ഷം രൂപ മാത്രമാണ്. കുടിവെള്ളത്തിനും ശുചിത്വത്തിനും കൂടി നീക്കി വെച്ച 60 ലക്ഷം രൂപ തീരെ അപര്യാപ്തമാെണന്ന് ഭരണനിരയിൽ നിന്ന് തന്നെ വിമർശനമുയർന്നു. നഗരസഭ ചെയർപേഴ്സൺ വി.വി. ജമീല ടീച്ചർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇൻചാർജ് അബ്ദുൽ റഷീദ്, എൻജിനീയർ ഉമ്മർ, മനോജ് എന്നിവർ സംബന്ധിച്ചു. അതെസമയം ബജറ്റ് വഴിപാട് ചടങ്ങു മാത്രമായെന്നും കിട്ടാനുള്ള നികുതി പിരിച്ചെടുക്കാതെ വരവ് സ്വപ്നത്തിലൊതുക്കുന്നതും ഒരു വികസന പദ്ധതിയും മുന്നോട്ടു വെക്കാൻ ബജറ്റിനായിെല്ലന്നും പ്രതിപക്ഷ നേതാവ് ദേവൻ ആലുങ്ങൽ പറഞ്ഞു.
Next Story