Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവകാശ സംരക്ഷണ...

അവകാശ സംരക്ഷണ പോരാട്ടത്തില്‍ ഇരകൾക്കൊപ്പം നിൽക്കും ^പി. അബ്​ദുല്‍ ഹമീദ് എം.എൽ.എ

text_fields
bookmark_border
അവകാശ സംരക്ഷണ പോരാട്ടത്തില്‍ ഇരകൾക്കൊപ്പം നിൽക്കും -പി. അബ്ദുല്‍ ഹമീദ് എം.എൽ.എ തിരൂരങ്ങാടി: ജനങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടത്തില്‍ ഇരകളുടെ മുന്നില്‍ നിന്ന് പോരാട്ടം നയിക്കുമെന്ന് പി. അബ്ദുല്‍ ഹമീദ് എം.എൽ.എ. വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ദേശീയപാത വികസനത്തെ തുടര്‍ന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കുട്ടിശ്ശേരി ഷരീഫ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പലം, മൂന്നിയൂർ, ചേലേമ്പ്ര, പള്ളിക്കല്‍ എന്നിവിടങ്ങളിലെ നൂറുകണക്കിനാളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. ജില്ല പഞ്ചായത്തംഗം ബക്കര്‍ ചെർണൂർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുല്‍ കലാം മാസ്റ്റര്‍, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് രാജേഷ്, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എന്‍. അന്‍വര്‍ സാദത്ത്, എം.എ. അസീസ്, നിസാര്‍ കുന്നുമ്മൽ, ഡോ. വി.പി. ഹമീദ് മാസ്റ്റര്‍, എം.എ. ഖാദര്‍, വെളിമുക്ക് ബാങ്ക് പ്രസിഡൻറ് എം. സൈതലവി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story