Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ ആൾമാറാട്ടം: ...

കരിപ്പൂരിൽ ആൾമാറാട്ടം: അഞ്ചു​പേർ പിടിയിൽ

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കരാർ ജോലിയിൽ ആൾമാറാട്ടം നടത്തിയവരെ പിടികൂടി. റൺവേക്ക് സമീപം ചുറ്റുമതിൽ നിർമാണത്തിനായി എത്തിയ അഞ്ച് തൊഴിലാളികെളയാണ് സി.െഎ.എസ്.എഫ് പിടികൂടിയത്. കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ തമിഴ്‌നാട്ടുകാരായ അഞ്ചുപേരെയും സൂപ്പര്‍വൈസറെയും പിന്നീട് സി.െഎ.എസ്.എഫ് കരിപ്പൂർ പൊലീസിൽ ഏൽപിച്ചു. നിർമാണവുമായി ബന്ധെപ്പട്ട് 18 തൊഴിലാളികൾക്കാണ് പാസ് അനുവദിച്ചത്. ഇതേ പാസ് ഉപയോഗിച്ച് മറ്റ് അഞ്ച് തൊഴിലാളികൾ അകത്ത് പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. പാസിലെ ഫോേട്ടാ പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം മനസ്സിലായത്. സൂപ്പര്‍വൈസൾ ഉൾപ്പെെട ആറ് പേർക്കെതിരെ മഞ്ചേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കരിപ്പൂർ പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story