Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:17 AM GMT Updated On
date_range 2018-03-26T10:47:57+05:30മഞ്ചേരി മെഡി. കോളജ്: പ്രഥമ ബാച്ചിേൻറത് അഭിമാനവിജയം
text_fieldsമഞ്ചേരി: 2013ൽ പ്രഥമ ബാച്ചിന് ഓപ്ഷൻ നൽകാൻ പോലും തയാറാകാത്തവർക്ക് മുന്നിൽ, അഭിമാനത്തോടെ നെഞ്ച് വിരിച്ച് മഞ്ചേരി മെഡിക്കൽ കോളജ്. പ്രഥമ ബാച്ചിെൻറ അഞ്ചാംവർഷ പരീക്ഷാഫലം വന്നപ്പോൾ സംസ്ഥാനത്തുതന്നെ 98 ശതമാനം വിജയവുമായി മെഡിക്കൽ കോളജ് ഒന്നാം സ്ഥാനത്തെത്തി. 2014ൽ ഇതേ ബാച്ചിലെ വിദ്യാർഥികൾ എം.ബി.ബി.എസ് ഒന്നാംവർഷ പരീക്ഷ എഴുതിയപ്പോൾത്തന്നെ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയിരുന്നു. അധ്യാപകരുടെ കുറവ്, ഹോസ്റ്റൽ പോരായ്മകൾ, കെട്ടിടപരിമിതി തുടങ്ങി പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു. എന്നാൽ, അതെല്ലാം മറികടന്ന് മഞ്ചേരി മെഡിക്കൽ കോളജ് മികവിെൻറ കേന്ദ്രമായിരിക്കുകയാണ്. ഫെബ്രുവരി ഒന്നിന് ആരംഭിച്ച അവസാനവർഷ എം.ബി.ബി.എസ് പാർട് രണ്ട് പരീക്ഷയുടെ ഫലമാണ് രണ്ടാഴ്ച പിന്നിടും മുമ്പുതന്നെ പ്രഖ്യാപിച്ചത്. വിജയിച്ച 85 വിദ്യാർഥികൾക്കും ഒരു വർഷം നഷ്ടമാവാതെ ബിരുദാനന്തര ബിരുദ പ്രവേശപരീക്ഷ എഴുതാനുള്ള അവസരം ലഭിച്ചു.
Next Story