Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 4:59 AM GMT Updated On
date_range 2018-03-26T10:29:54+05:30അനധികൃത മണലെടുപ്പ് കുന്തിപ്പുഴയിൽ അപകടക്കുഴിയൊരുക്കുന്നു
text_fieldsഏലംകുളം: അനധികൃത മണലെടുപ്പ് കുന്തിപ്പുഴയിൽ അപകടക്കുഴികളൊരുക്കുന്നു. കുന്തിപ്പുഴ എളാട് മല്ലിക്കട ചെക്ക്ഡാമിനു താഴെയാണ് അപകടക്കുഴികൾ രൂപപ്പെട്ടത്. ചെക്ക്ഡാമിനു താഴെനിന്ന് ആഴത്തിൽ കുഴിയെടുത്താണ് അനധികൃത മണൽ ഖനനം നടക്കുന്നത്. ഇത് 15 മുതൽ 20 അടിയോളം വെള്ളം കെട്ടിനിൽക്കുന്ന ചെക്ക്ഡാമിനും ഭീഷണിയാവുകയാണ്. മറ്റു ഭാഗങ്ങളിലെല്ലാം പുൽക്കാടുകൾ വളർന്നതോടെ മണലെടുക്കാനാവാത്ത അവസ്ഥയാണുള്ളത്. ഇതോടെയാണ് മണലെടുപ്പുകാർ ചെക്ക്ഡാമിൽനിന്നും പരിസരങ്ങളിൽനിന്നും മണലെടുപ്പിനൊരുങ്ങുന്നത്. ചെക്ക്ഡാമിനു നേർ താഴെയുള്ള പാറക്കെട്ടുകൾക്കടിയിൽനിന്ന് തൊട്ടടുത്ത ഭാഗങ്ങളിലെ ഒരടിയോളം ഉയരത്തിലുള്ള ചരലുകൾ നീക്കം ചെയ്തതിനുശേഷമാണ് മണൽഖനനം. ചരലുകൾക്കടിയിൽനിന്ന് ആഴത്തിൽ മണലെടുക്കുന്നതോടെ രൂപപ്പെടുന്ന വൻകുഴികളാണ് അപകട ഭീഷണിയാവുന്നത്. രാത്രിയിലും പകൽ ഒഴിവു നേരങ്ങളിലുമാണ് ഇവിടെനിന്നും മണലെടുത്ത് വാഹനങ്ങളിൽ കയറ്റിപ്പോവുന്നത്. പരാതി പറഞ്ഞാലും അധികൃതർ ഇവിടെയെത്താറില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
Next Story