Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിക്കലിൽ പൊതുജല...

പള്ളിക്കലിൽ പൊതുജല ഗുണനിലവാര പരിശോധന

text_fields
bookmark_border
തേഞ്ഞിപ്പലം: പള്ളിക്കൽ പഞ്ചായത്തിൽ പകർച്ചവ്യാധി നിയന്ത്രണ ഭാഗമായി പൊതു ജലസ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന നടത്തി. സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ, കുടിവെള്ള വിതരണ ടാങ്കർ ലോറികൾ എന്നിവയിൽനിന്നുൾപ്പെടെ 37 സാമ്പിളുകളാണ് പരിശോധിച്ചത്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് മൈക്രോ ബയോളജി വകുപ്പുമായി ചേർന്നാണ് തുടർപദ്ധതി ആവിഷ്കരിച്ചത്. ഇ.എം.ഇ.എ കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് പി. മിഥുന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഇ. സുറയ്യ, ഹെൽത്ത് സൂപ്പർവൈസർ എം. അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ദിനേഷ്, പ്രഫ. യൂനുസ് എന്നിവർ സംസാരിച്ചു. വകുപ്പ് മേധാവി ഡോ. ഷിജി തോമസ് സ്വാഗതവും യു. മുഹമ്മദ് റഉൗഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story