Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുവ്വൂർ...

തുവ്വൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമാർജനം പഠിക്കാൻ വയനാട്ടിൽനിന്ന് സംഘം

text_fields
bookmark_border
തുവ്വൂർ: ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമാർജന പദ്ധതി പഠിക്കാൻ വയനാട്ടിൽനിന്ന് സംഘമെത്തി. വിജയകരമായി പരീക്ഷിച്ച 'ഗ്രാമജ്യോതി'യെ കുറിച്ച് പഠിക്കാനാണ് സംഘമെത്തിയത്. വയനാട് ജില്ല കുടുംബശ്രീ മിഷ‍​െൻറ നേതൃത്വത്തിൽ പടിഞ്ഞാറേത്തറ, തരിയോട്, വൈത്തിരി, മൂപ്പൈനാട് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നാണ് കുടുംബശ്രീ പ്രവർത്തകർ എത്തിയത്. 70 വനിതകൾക്ക് പുറമെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരും എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എത്തിയ സംഘം പദ്ധതി നടപ്പാക്കുന്ന രീതിയെക്കുറിച്ച് ആരാഞ്ഞു. വയനാട് ജില്ല കലക്ടറുടെ നിർദേശ പ്രകാരമാണ് സംഘം ഇവിടേക്കെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ, ഇ. പ്രസന്നകുമാരി, അബ്ദുൽ മജീദ്, വയനാട് ജില്ല പ്രോഗ്രാം മാനേജർ ഷീന, ജില്ല പ്രോഗ്രാം മാനേജർ ജിനേഷ്, പഞ്ചായത്ത് സെക്രട്ടറി വിദ്യാധരൻ പിള്ള, വി.ഇ.ഒ ഷെരീഫ്, സാജിത, സക്കീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story