Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:41 AM GMT Updated On
date_range 2018-03-24T11:11:58+05:30നിലനിൽപ് ഭീഷണിയിൽ; ഓട്ടോ-ടാക്സി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsപട്ടാമ്പി: നിലനിൽപ് ഭീഷണിയിലായതിനെ തുടർന്ന് സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സി.ഐ.ടി.യു.) ആണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. മാർച്ച് 28ന് രാവിലെ 10ന് പാലക്കാട് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഫെഡറേഷൻ ജില്ല പ്രസിഡൻറ് എൻ. ഉണ്ണികൃഷ്ണൻ, കെ. ബാബു എം.എൽ.എ എന്നിവർ അറിയിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെയും സ്പെയർ പാർട്സിെൻറയും വില വർധനവും വ്യാജ ടാക്സികളുമാണ് ഈ മേഖലയെ തളർത്തുന്നത്. ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ച് മൂന്ന് വർഷം പിന്നിട്ടു. പഴയ നിരക്കിലോടുന്നത് കടുത്ത നഷ്ടമാകുമെന്ന് തൊഴിലാളികൾ പറയുന്നു. 15 വർഷത്തെ നികുതി ഒന്നിച്ചടക്കണമെന്നാണ് വാഹന വകുപ്പ് നിയമം. എന്നാൽ നികുതി അടക്കുന്ന ടാക്സികൾക്ക് വരുമാനം ഇല്ലാതാക്കുകയാണ് വ്യാജ ടാക്സികൾ. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇവ സർവിസ് നടത്തുന്നതെന്നും ഇത് ടാക്സി തൊഴിലാളികളുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വ്യാജ ടാക്‌സികൾ പിടികൂടി കണ്ടു കെട്ടുക, ഓട്ടോ ടാക്സി തൊഴിലാളികൾക്കുള്ള തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നിവയാണ് ആവശ്യങ്ങൾ. ഈവനിങ് ഡിലൈറ്റ് കരിങ്ങനാട്: ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ വാർഷികാഘോഷത്തിെൻറ ഭാഗമായി രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥിനികൾക്കും പാചക പരിശീലന ക്ലാസും മത്സരവും നടത്തുന്നു. മാർച്ച് 29 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ ഹാളിലാണ് മത്സരം. ഫോൺ: 9495621982. നികുതി: അവധി ദിനത്തിലും പഞ്ചായത്ത് പ്രവര്‍ത്തിക്കും തിരുവേഗപ്പുറ: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിെൻറ ഊര്‍ജിത നികുതി പിരിവിെൻറ ഭാഗമായി അവധി ദിവസങ്ങളായ 25, 29, 30 തീയതികളിൽ പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിക്കു൦.
Next Story