Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോഡ്ജി‍െൻറ...

ലോഡ്ജി‍െൻറ മുകളിൽനിന്ന് വീണ് യുവാവിന് പരിക്ക്; കൊലപാതക ശ്രമമെന്ന് സംശയം

text_fields
bookmark_border
കൊല്ലങ്കോട്: സ്വകാര്യലോഡ്ജി‍​െൻറ മുകളിൽനിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. നണ്ടൻകിഴായ ചേനപ്പന്തോട്ടം അൻസാരിക്കാണ് (45) പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം കൊലപാതക ശ്രമമെന്ന് പൊലീസിന് സംശയമുണ്ട്. മുതലമട പള്ളം സ്വദേശി സുബൈർ എന്നയാൾക്കെതിരെയും അയാളുടെ കൂട്ടാളികൾക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. സംഭവദിവസം രാത്രി 11ഓടെ മുതലമട പള്ളം സ്വദേശി സുബൈർ എന്നയാൾ ഉൾപ്പെടെ മൂന്നോളം പേർ ലോഡ്ജിൽ മുറിയെടുത്തിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് അൻസാരി മുറിയിലെത്തി ഇവരോടൊപ്പം മദ്യപിക്കുകയും അടിപിടിയുണ്ടാകുകയും ചെയ്തു. രാത്രി ഒമ്പതോടെ സുബൈറും സംഘവും അമിതമായി മദ്യപിച്ച് എഴുന്നേൽക്കാൻ കഴിയാതിരുന്ന അൻസാരിയെ മുറിക്ക് പുറത്താക്കി പോയെന്നുമാണ് പറയുന്നത്. എന്നാൽ, മുറിയിൽ അക്രമം നടന്നതി‍​െൻറ പാടുകളും രക്തം തളം കെട്ടി നിൽക്കുന്നുമുണ്ട്. തലയുടെ പിറകുവശം പൊട്ടി രക്തം വാർന്നതോടെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ കെ.പി. ബെന്നി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story