Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 4:59 AM GMT Updated On
date_range 2018-03-24T10:29:59+05:30ആരോഗ്യ^കായിക വിദ്യാഭ്യാസം നിർബന്ധമാക്കണം ^ഫിസിക്കൽ എജുക്കേഷൻ അസോ.
text_fieldsആരോഗ്യ-കായിക വിദ്യാഭ്യാസം നിർബന്ധമാക്കണം -ഫിസിക്കൽ എജുക്കേഷൻ അസോ. മലപ്പുറം: ആരോഗ്യ-കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കുക, നിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, ഹയർ സെക്കൻഡറിയിൽ കായികാധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിപ്പാർട്മെൻറൽ ഫിസിക്കൽ എജുക്കേഷൻ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് നിവേദനം നൽകി. പാഠപുസ്തകവും പരീക്ഷയും നിലവിലുണ്ടെങ്കിലും 2500ഓളം കായികാധ്യാപകർ മാത്രമാണ് സർവിസിലുള്ളതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറായി എം. സുനിൽ കുമാറിനെയും (തിരുവനന്തപുരം) സെക്രട്ടറിയായി വി. സജാത് സാഹിറിനെയും (മലപ്പുറം) തെരഞ്ഞെടുത്തു.
Next Story