Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 4:59 AM GMT Updated On
date_range 23 March 2018 4:59 AM GMTസ്വാഗതം ചെയ്തു
text_fieldsbookmark_border
മമ്പാട്: അസിസ്റ്റൻറ് എന്ന പദം മാറ്റി ടീച്ചർ എന്നാക്കിയതിലൂടെ സർക്കാർ അധ്യാപക തസ്തികയുടെ മാനം ഉയർത്തിയതായി ഹൈസ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പദവി മാറ്റത്തിനു തയാറായ സർക്കാറിനെ കമ്മിറ്റി അഭിനന്ദിച്ചു. കെ. ജയകുമാർ അധ്യക്ഷതവഹിച്ചു. ടി. ശിവൻകുട്ടി, എം. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. വിതരണോദ്ഘാടനം മമ്പാട്: ഗ്രാമപഞ്ചായത്ത് എസ്.സി, എസ്.ടി ജനറൽ കുടുംബങ്ങൾക്കുള്ള കട്ടിൽ, കുടിവെള്ള ടാങ്ക്, സ്ഥാപനങ്ങൾക്കുള്ള വെസ്റ്റ് ബിൻ, വിദ്യാർഥികൾക്കുള്ള ലാപ്ടോപ് എന്നിവയുടെ വിതരണോദ്ഘാടനം മമ്പാട് പഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് പന്താർ മുഹമ്മദ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ശമീന കാഞ്ഞിരാല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കബീർ കാട്ടുമുണ്ട, വിദ്യാഭ്യാസ ആരോഗ്യ ചെയർപേഴ്സൻ ഉമൈമത്ത്, പഞ്ചായത്തംഗങ്ങളായ വി.ടി. നാസർ, എം.ടി. അഹമ്മദ്, ബുഷ്റ പാലാടൻ, റസിയ മേപ്പാടം, സലീന ശുക്കൂർ, ഷിഫ്ന നജീബ്, സരോജിനി, റുഖിയ എന്നി വർ പങ്കെടുത്തു. എ.എസ്. ജ്യോതി രശ്മി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story