Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെമ്മന്തിട്ട ഭഗവതി...

ചെമ്മന്തിട്ട ഭഗവതി ക്ഷേത്ര തൃക്കാർത്തിക മഹോത്സവത്തിന്​ കൊടിയേറി

text_fields
bookmark_border
ഫോട്ടോ ppm 2 ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ചു നടന്ന നഗരപ്രദക്ഷിണം ഫോട്ടോ ppm 2 ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ചു നടന്ന സര്‍വൈശ്വര്യ പൂജ കരുളായി: ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് സർവൈശ്വര്യപൂജ നടന്നു. പൂജക്ക് ക്ഷേത്രം ശാന്തി വിവേക് എമ്പ്രാന്തിരി ദീപം തെളിയിച്ചു. ബാലകൃഷ്ണന്‍ മാസ്റ്റര്‍ കാര്‍മികത്വം നല്‍കി. വൈകീട്ട് നടന്ന നഗരപ്രദക്ഷിണം അമ്പലനടയില്‍ നിന്നാരംഭിച്ച് കരുളായി അങ്ങാടി ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു. കളംപാട്ട്, മെഗാ തിരുവാതിര, കോട്ടക്കല്‍ ശ്രീജിത്തും സംഘവും അവതരിപ്പിച്ച മുരളീരവം പുല്ലാങ്കുഴല്‍ കച്ചേരി എന്നിവ നടന്നു. ശനിയാഴ്ച തൃക്കാര്‍ത്തിക മഹോത്സവത്തിന് കൊടിയിറങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story