Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 4:59 AM GMT Updated On
date_range 2018-03-23T10:29:58+05:30തിരിഞ്ഞുനോക്കാനാളില്ല; കക്കറ വി.സി.ബി പലകകൾക്ക് ദുർഗതി
text_fieldsകരുവാരകുണ്ട്: സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ വി.സി.ബിയുടെ പലകകൾ പുഴയിൽ അനാഥമായിക്കിടക്കുന്നു. പുഴവെള്ളം കെട്ടിനിർത്താനായി ദിവസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പുത്തൻ പലകകൾക്കാണീ ദുരവസ്ഥ. ഇത്തവണ തടയണകളില്ലാത്തതിനാൽ ഒലിപ്പുഴയിൽ എട്ടിടങ്ങളിൽ വി.സി.ബി, ചെക്ക്ഡാമുകൾക്ക് ചീർപ്പുകളിട്ട് വെള്ളം കെട്ടിനിർത്താൻ ഗ്രാമപഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു. ഇതിെൻറ ഭാഗമായാണ് താഴെ കക്കറ വി.സി.ബിക്ക് ദിവസങ്ങൾക്ക് മുമ്പ് ചീർപ്പുകളിട്ടത്. എന്നാൽ, വേനൽമഴയിലെ കുത്തൊഴുക്കിൽ ഇതിൽ ഒരു ഭാഗം തകരുകയും പലകകൾ ഒലിച്ചുപോവുകയുമായിരുന്നു. ഏതാനും പലകകൾ പുഴയിൽ ചിതറിക്കിടക്കുകയുമാണ്. ഇവ എടുത്തുവെക്കാനോ സൂക്ഷിക്കാനോ വി.സി.ബിയുടെ ഗുണഭോക്താക്കൾ തയാറാവുന്നില്ല. പ്രവൃത്തിയിലെ അപാകതകൾ തീർത്ത് പലകകൾ പുനസ്ഥാപിച്ചാൽ മാത്രമേ വി.സി.ബിയിൽ വെള്ളമുണ്ടാവുകയുള്ളൂ, ഒപ്പം പ്രദേശത്തെ കിണറുകളിലും. മാത്രമല്ല, ആയിരങ്ങൾ മുടക്കി സ്ഥാപിച്ച ഇവ അടുത്തവർഷം വീണ്ടും ഉപയോഗിക്കണമെങ്കിൽ മഴക്കാലത്ത് സംരക്ഷിക്കുകയും വേണം.
Next Story