Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:08 AM GMT Updated On
date_range 2018-03-21T10:38:52+05:30ചുള്ളിക്കാടിെൻറ നിലപാടിനെ പിന്തുണക്കില്ല ^റഫീഖ് അഹമ്മദ്
text_fieldsചുള്ളിക്കാടിെൻറ നിലപാടിനെ പിന്തുണക്കില്ല -റഫീഖ് അഹമ്മദ് പാലക്കാട്: സ്കൂളിലോ കോളജിലോ തെൻറ കവിതകൾ ഇനി പഠിപ്പിക്കരുതെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിെൻറ നിലപാടിനെ പിന്തുണക്കില്ലെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. അക്കാദമിക് നിലവാരം കുറഞ്ഞുവെന്ന ചുള്ളിക്കാടിെൻറ വിമർശനത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ച് പാലക്കാട് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ടോപ് ടെൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തശേഷം 'മുഖാമുഖ'ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുള്ളിക്കാടിേൻറതുൾപ്പെടെ കവിതകൾ പഠിപ്പിക്കണം. തെൻറ കവിതകളും ചില പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ബാലിശമായ ചോദ്യങ്ങൾ ചില അധ്യാപകർ എഴുതി ചോദിക്കാറുണ്ട്. കുമാരനാശാനെയും വള്ളത്തോളിനെയും പഠിച്ചുവന്നവർ ഇങ്ങനെ സംശയങ്ങൾ ചോദിക്കുന്നത് എന്നെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉപജീവനത്തിന് ഭാഷ ഉപകരിച്ചാലേ ഭാഷ പഠിക്കാൻ ആളുകൾ മുന്നോട്ടുവരികയുള്ളൂവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിെൻറ അവാർഡ് നേടിയ ആർട്ടിസ്റ്റ് ബൈജുദേവിനെ ആദരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. കാസിം, ടോപ് ഇൻ ടൗൺ ഉടമ പി. നടരാജൻ, പ്രസ് ക്ലബ് സെക്രട്ടറി എൻ.എ.എം. ജാഫർ, ജോയൻറ് സെക്രട്ടറി ഇ.എൻ. അജയകുമാർ, പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കൺവീനർ ആർ. ശശിശേഖർ എന്നിവർ സംസാരിച്ചു. തുടർന്ന് 'ദ യങ് കാൾമാർക്സ്' സിനിമ പ്രദർശിപ്പിച്ചു. ചലച്ചിത്രോത്സവം 29 വരെ നീണ്ടുനിൽക്കും.
Next Story