Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:11 AM GMT Updated On
date_range 2018-03-20T10:41:59+05:30വൃക്കരോഗികളെ സഹായിക്കാന്‍ കായികോത്സവം
text_fieldsപൂക്കോട്ടുംപാടം: വൃക്കരോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പൂക്കോട്ടുംപാടത്തെ യുവജന കൂട്ടയ്മയായ ഐ.സി.സി ക്ലബ് കായികോത്സവം സംഘിപ്പിക്കുന്നു. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ പൂക്കോട്ടുംപാടം ഹൈസ്കൂൾ ഫ്ലഡ്‌ലിറ്റ് മൈതാനിയിലാണ് കായികോത്സവം. പ്രദേശത്ത് വര്‍ധിച്ചുവരുന്ന വൃക്കരോഗികള്‍ക്ക് ധനസഹായം നല്‍കാന്‍ ക്ലബ് രൂപവത്കരിച്ച ഐ.സി.സി കിഡ്നി ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിലാണ് കായികോത്സവം നടത്തുന്നത്. സോഫ്റ്റ്ബാൾ ക്രിക്കറ്റ്, ബോക്സ് ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിൻറൺ, ഫൈവ്സ് ഫുട്ബാൾ, ഷൂട്ടൗട്ട് തുടങ്ങിയ കായികമത്സരങ്ങളാണ് അമരമ്പലത്തെ പല വേദികളിലായി സംഘടിപ്പിക്കുന്നത്. കായികമേളയിലൂടെ സമാഹരിക്കുന്ന ധനം നിര്‍ധനരായ വൃക്കരോഗികള്‍ക്ക് രോഗാവസ്ഥ കണക്കിലെടുത്ത് നല്‍കുമെന്ന് ക്ലബ് ഭാരവാഹികളായ അനീസ് തേനാരി, അമീർ പൊറ്റമ്മൽ, ശാഹുൽ പൊറ്റമ്മൽ, നിഷാദ് കിളിയിടുക്കിൽ, ജാസിർ പനോലൻ, ഒ.കെ. ജാവീദ്, പി.കെ. നസീബ്, പി.കെ. മുനീർ, കെ. ഹാസിഫ് എന്നിവര്‍ പറഞ്ഞു.
Next Story