Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:08 AM GMT Updated On
date_range 20 March 2018 5:08 AM GMTവട്ടപ്പാറ: സത്യഗ്രഹം ആറു ദിവസം പിന്നിട്ടു; സുരക്ഷ പ്രവർത്തനങ്ങൾ നടത്തി സമരസമിതി
text_fieldsbookmark_border
വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കുക, വട്ടപ്പാറ വഴി വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിെൻറ ആറാം ദിവസത്തെ സമരം മുസ്ലിം ലീഗ് നേതാവ് ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. എൻ. മുഹമ്മദലി, സമരസമിതി ചെയർമാൻ മനു കോട്ടീരി, കൺവീനർ കോഷി കരീം, ബാബു, ഷിഹാബ് വട്ടപ്പാറ, മുജീബ് പൂക്കാട്ടിരി എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം സമരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ വട്ടപ്പാറ ഇറക്കത്തിൽ റോഡിനിരുവശത്തുമുള്ള മാലിന്യങ്ങൾ മണ്ണുമാന്തിയുടെ സഹായത്തോടെ നീക്കം ചെയ്യുകയും ഡ്രൈവർമാരുടെ ശ്രദ്ധ പതിയുന്നതിനായി സുരക്ഷാഭിത്തിയോടനുബന്ധിച്ചുള്ള കരിങ്കല്ലുകളിൽ വെള്ള പെയിൻറടിക്കുകയും ചെയ്തു. റോഡ് ഉദ്ഘാടനം കല്പകഞ്ചേരി: ജില്ല പഞ്ചായത്ത് ഫണ്ടിൽ നവീകരിച്ച നടയാൽപറമ്പ്-മാമ്പറ റോഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. കുഞ്ഞാപ്പു, വാർഡ് മെംബർ കെ.സി. ശ്രീധരൻ, ടി.പി. നൗഷാദ്, കെ. ബാവ, കോട്ടയിൽ അബ്ദുൽകരീം, മുഹമ്മദ് ഫൈസി അടിമാലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story