Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ് പ്രതിഷേധ...

യൂത്ത് ലീഗ് പ്രതിഷേധ മാർച്ച്

text_fields
bookmark_border
അരീക്കോട്: ജലനിധി പദ്ധതി സമയബന്ധിതമായി നടപ്പാക്കാത്തതിലും കൊല്ലംകൊല്ലിയിൽ ക്വാറി തുടങ്ങാൻ അനുമതി നൽകിയതിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് ഊർങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി. സഫറുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അശ്റഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് സി.ടി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി എൻ.കെ. യൂസുഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുറഹ്മാൻ, വി.പി. അബ്ദുറൗഫ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സക്കീർ കൊന്നാലത്ത്, ഹനീഫ ചൂളാട്ടിപ്പാറ, കെ.ടി. ശറഫുദ്ദീൻ, ഗഫൂർ തച്ചണ്ണ, കെ.എസ്.സി ജില്ല പ്രസിഡൻറ് നുസൈർ തെഞ്ചേരി, ജാഫർ ചാലളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story