Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:02 AM GMT Updated On
date_range 2018-03-19T10:32:59+05:30മാലിന്യമുക്ത ചാലിയാറിനായി ഒരു മനസ്സോടെ അരീക്കോട്
text_fieldsഅരീക്കോട്: ആൽഗൽ ബ്ലൂം പ്രതിഭാസത്തെ തുടർന്ന് മലിനമായ ചാലിയാർ സംരക്ഷിക്കാനുള്ള യജ്ഞത്തിൽ അരീക്കോട്ടുകാർ ഒരുമിച്ചു. വ്യാപാരികൾ, പഞ്ചായത്ത് ഭരണസമിതി, വിവിധ സന്നദ്ധ സംഘടനകൾ, പൊലീസ് ഉദ്യോഗസ്ഥർ, ട്രോമ കെയർ, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, മതസാംസ്കാരിക പരിസ്ഥിതി സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, ചുമട്ടു തൊഴിലാളികൾ, പ്രസ് ഫോറം പ്രവർത്തകർ, ഡ്രൈവർമാർ തുടങ്ങിയവർ ഒരു ദിനം മുഴുവൻ ഒരുമിച്ചപ്പോൾ അരീക്കോട് പട്ടണത്തിൽനിന്നും ചാലിയാർ പുഴയിൽ നിന്നുമായി നിർമാർജനം ചെയ്തത് ക്വിൻറൽ കണക്കിന് മാലിന്യം. എട്ട് കടവുകളിൽ പ്രത്യേക സംഘം ആയി തിരിഞ്ഞ് മാലിന്യം ശേഖരിച്ചാണ് യജ്ഞത്തിെൻറ ആദ്യഘട്ടം പൂർത്തിയായത്. ബോധവത്കരണ ഭാഗമായി വീടുകളിൽ ലഘുലേഖ വിതരണം ചെയ്തു. ശുചീകരണ യജ്ഞ പരിപാടിയുടെ രണ്ട് മേഖലതല ഉദ്ഘാടനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് ടി.എ. മജീദ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി എന്നിവർ നിർവഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മുനീറ, വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി വി.എ. നാസർ, മണ്ഡലം സെക്രട്ടറി അൽമോയ റസാഖ്, ഭാരവാഹികളായ എം.പി. അബ്ദുന്നാസർ, കളത്തിങ്ങൽ ശരീഫ്, എ.പി. അബ്ദുൽ ഗഫൂർ, കെ. ഗോപാലകൃഷ്ണൻ, പി.കെ. മുഹമ്മദ്, എം. ഉണ്ണീൻകുട്ടി മൗലവി, മധു വളപ്പിൽ, സി.പി. മനാഫ്, സുമി മെഹ്ബൂബ്, പി.കെ. സത്താർ, കെ.പി. ബാവ, സി.കെ. മുനീർ, ജോളി സജീർ, കണ്ണഞ്ചീരി അബ്ദുൽ ഹമീദ്, ചമയം രാജു, ചോലക്കുണ്ടൻ മജീദ്, കെ.കെ. മഹ്ബൂബ്, ജനപ്രതിനിധികളായ വി.പി. സുഹൈർ, ഉമ്മർ വെള്ളേരി, എ.എം. ഷാഫി, എ. ഷീന, പി. ശിഹാബ്, അരീക്കോട് എസ്.ഐ കെ. സിനോദ്, ഫയർഫോഴ്സ് ഓഫിസർ അബ്ദുൽ ഗഫൂർ, താഴത്തങ്ങാടി മജ്മഅ് കൊളജ് വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.
Next Story