Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:05 AM GMT Updated On
date_range 18 March 2018 5:05 AM GMTസ്കൂൾ വാർഷികവും യാത്രയയപ്പുയോഗവും
text_fieldsbookmark_border
പൂപ്പലം: ഗവ. എൽ.പി സ്കൂൾ പൂപ്പലം 44ാം വാർഷികവും സർവിസിൽനിന്ന് വിരമിക്കുന്ന മുഹമ്മദ് അബ്ദുൽ ഫസൽ മാസ്റ്റർക്കുള്ള യാത്രയയപ്പും ആലോഷിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി ഉപഹാര സമർപ്പണവും ഉദ്ഘാടനവും നിർവഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. രവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ദുൽ ഫസൽ മാസ്റ്റർ, വാർഡ് മെംബർ ജൂലി, പി.ടി.എ പ്രസിഡൻറ് പി. ഹുസൈൻ, ഹമീദ് മാസ്റ്റർ, കദീജ ടീച്ചർ, മുഹമ്മദ് അൻവർ മാസ്റ്റർ, ഇൗസ മാസ്റ്റർ, സ്കൂൾ ലീഡർ പി. റിൻഷാദ് എന്നിവർ സംസാരിച്ചു. സ്കോളർഷിപ് നേടിയ കുട്ടികൾക്കും അക്കാദമിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കും സമ്മാന വിതരണം നടത്തി. തുടർന്ന് കുട്ടികളുെട കലാപരിപാടികൾ അരങ്ങേറി. പ്രധാനാധ്യാപകൻ അബ്ദുൽ ലത്തീഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റോസ് മേരി ടീച്ചർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story