Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിരുദഫലം അന്വേഷിച്ച...

ബിരുദഫലം അന്വേഷിച്ച വിദ്യാർഥികളോട് ഉത്തരപേപ്പർ കാണാനില്ലെന്ന് സർവകലാശാല

text_fields
bookmark_border
തേഞ്ഞിപ്പലം: ബിരുദഫലം പ്രസിദ്ധീകരിക്കാത്തതി​െൻറ കാരണം അന്വേഷിച്ച വിദ്യാർഥികളോട് ഉത്തരപേപ്പർ കാണാനില്ലെന്ന് കാലിക്കറ്റ് സർവകലാശാല അധികൃതരുടെ മറുപടി. വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ തിരൂരിലെ മൂന്ന് വിദ്യാര്‍ഥിനികളാണ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ ഫലം പ്രസിദ്ധീകരിക്കാത്തതി​െൻറ കാരണം അന്വേഷിച്ച് സർവകലാശാലയിലെത്തിയത്. ബി.എ ഇക്കണോമിക്‌സ് പരീക്ഷയെഴുതിയ ഇവർ ബന്ധപ്പെട്ട സെക്ഷനിൽ അന്വേഷിച്ചപ്പോള്‍ ഉത്തരപേപ്പര്‍ നഷ്ടപ്പെട്ടുവെന്നാണ് മറുപടി കിട്ടിയത്. ഫീസടച്ച് വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെട്ട് അധികൃതർ തലയൂരുകയും ചെയ്തു. ഈ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ പരീക്ഷ മാർച്ച് 20ന് ആരംഭിക്കുകയാണ്. നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പേപ്പര്‍ നഷ്ടപ്പെട്ടതിനാല്‍ ഇവര്‍ നാലാം സെമസ്റ്റർ പരീക്ഷയുടെ സപ്ലിമ​െൻററി പരീക്ഷ എഴുതിയാലും ആറാം സെമസ്റ്റർ പരീക്ഷഫലം വന്നശേഷമേ ഇതി​െൻറ ഫലം വരൂ. അതിനാല്‍, തങ്ങൾക്ക് ഒരു വര്‍ഷം നഷ്ടപ്പെടുെമന്ന് കാണിച്ച് വിദ്യാർഥികൾ പരീക്ഷ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story