Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൽപാത്തി കവർച്ച;...

കൽപാത്തി കവർച്ച; തൊണ്ടി കിട്ടിയിട്ടും തുമ്പ് കിട്ടാതെ പൊലീസ്

text_fields
bookmark_border
പാലക്കാട്: കൽപാത്തി അഗ്രഹാരത്തിൽനിന്ന് മോഷ്ടിച്ച കാർ തമിഴ്നാട്ടിലെ കരൂരിൽനിന്ന് കണ്ടെത്തിയിട്ടും പ്രതിയെക്കുറിച്ച് തുമ്പ് കിട്ടാതെ പൊലീസ്. കാർ കണ്ടെത്തിയാൽ അന്വേഷണത്തിൽ വഴിത്തിരിവാകും എന്നായിരുന്നു പൊലീസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, കാറിൽനിന്ന് കാര്യമായ തെളിവൊന്നും കിട്ടിയിട്ടില്ലെന്നാണ് സൂചന. കൽപാത്തിയിൽനിന്ന് നഷ്ടപ്പെട്ട കാർ തന്നെയാണ് കരൂരിൽ കണ്ടെത്തിയത് എന്നകാര്യം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. കാറുമായി ഒരു അന്വേഷണസംഘം പാലക്കാട്ടേക്ക് തിരിച്ചു. മൂന്ന് ടീമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് പഴയ കല്‍പാത്തി കല്‍ച്ചട്ടിത്തെരുവിലെയും വെങ്കിടേശ്വര കോളനിയിലെയും പ്രശാന്തിനഗറിലെയും വീടുകളിൽ മോഷണം നടന്നത്. പ്രധാന റോഡിന് സമീപത്ത് എപ്പോഴും ശ്രദ്ധ കിട്ടുന്ന മേഖലയിലാണ് മോഷണം നടന്നത് എന്നതും പൊലീസിനെ ഞെട്ടിക്കുന്നുണ്ട്. മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് കവര്‍ച്ച.
Show Full Article
TAGS:LOCAL NEWS 
Next Story