Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:05 AM GMT Updated On
date_range 2018-03-16T10:35:59+05:30കെല്‍ടെക്സ്: ആരോപണ വിധേയർ തുടരുന്നത് അന്വേഷണത്തിന് തടസ്സമെന്ന് രജിസ്ട്രാർ
text_fieldsമലപ്പുറം: ആതവനാെട്ട കെല്‍ടെക്സ് വീവിങ് സഹകരണസംഘം ഭരണസമിതി പിരിച്ചുവിട്ട് സംസ്ഥാന സർക്കാർ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി രൂപവത്കരിച്ചേക്കും. അഴിമതി ആരോപണ വിധേയർ ഭരണസമിതിയില്‍ തുടരുന്നത് സ്വതന്ത്ര അന്വേഷണത്തിന് തടസ്സമാകുമെന്ന് രജിസ്ട്രാറായ ഹാൻറ്ലൂം ആൻഡ് ടെക്‌സ്റ്റയില്‍സ് ഡയറക്ടര്‍ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നൽകി. വ്യവസായ വകുപ്പിന് കീഴിെല സംസ്ഥാനത്തെ ആദ്യ പവർലൂം സംഘമാണ് ആതവനാട് കെൽടെക്സ്. കെടുകാര്യസ്ഥതയും അഴിമതിയും കാരണം വർഷങ്ങളായി വൻ നഷ്ടത്തിലാണ് സ്ഥാപനം. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസും വ്യവസായവകുപ്പും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. ചെയർമാനും എം.ഡിക്കുമെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ. എം.ഡിയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന പരാതി വിജിലൻസിെൻറ പരിഗണനയിലാണ്. ഇ-ടെൻഡർ വിളിക്കാതെ എട്ടുകോടിയുടെ യന്ത്രസാമഗ്രികൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണമുണ്ട്. സ്വകാര്യസംരംഭം നടത്തുന്നതുപോലെയാണ് എം.ഡിയും ചെയർമാനും ഭരണസമിയിലെ മറ്റൊരാളും ചേർന്ന് സ്ഥാപനം നടത്തികൊണ്ടുപോകുന്നതെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരും മറ്റുമുള്ള സ്വകാര്യവ്യക്തികൾക്ക് തുണി നിർമിച്ചുനൽകുന്നത് നടപടിക്രമങ്ങൾ കാറ്റിൽപറത്തിയാണ്. സുതാര്യമല്ലാത്ത ഇത്തരം ഇടപാടുകൾ സ്ഥാപനത്തിന് വൻ ബാധ്യതയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മുൻ വ്യവസായ മന്ത്രിയുമായി ബന്ധമുള്ളവരാണ് ക്രമക്കേടുകൾക്ക് പിന്നിൽ. കഴിഞ്ഞ ഫെബ്രുവരിയിലാണ് കെൽടെക്സിൽ പുതിയ ഭരണസമിതി നിലവിൽവന്നത്. ചെയർമാൻ തുടര്‍ച്ചയായി നാലാംതവണയും ഭരണസമിതി അംഗങ്ങൾ രണ്ടോ മൂന്നോ തവണയായും തുടർന്നുവരുന്നവരാണ്. യു.ഡി.എഫ് ജില്ല നേതൃത്വം ഭരണസമിതി സംരക്ഷിച്ച് നിര്‍ത്താനുള്ള നീക്കം ആരംഭിച്ചതായാണ് സൂചന.
Next Story