Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:35 AM GMT Updated On
date_range 2018-03-15T11:05:59+05:30ബഹുജന സംഗമം നാളെ
text_fieldsമണ്ണാർക്കാട്: അട്ടപ്പാടിയിലെ മധുവിെൻറയും കുന്തിപ്പുഴയിലെ സഫീറിെൻറയും കൊലപാതകത്തിെൻറ പശ്ചാത്തലത്തിൽ മണ്ണാർക്കാെട്ട സൗഹാർദം നിലനിർത്താൻ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ജില്ല കമ്മിറ്റി 16ന് വൈകീട്ട് അഞ്ചിന് കുന്തിപ്പുഴ കമ്യൂണിറ്റി ഹാളിൽ ബഹുജന സംഗമവും തുറന്ന ചർച്ചയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.ഇ.എൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ആദിവാസി ആക്റ്റിവിസ്റ്റ് ഡോ. നാരായണൻ, എം. ശങ്കരൻ, ജി.പി. രാമചന്ദ്രൻ, ഡോ. കെ.എസ്. മാധവൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹകീം നദ്വി എന്നിവർ പങ്കെടുക്കും. സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷാക്കിർ കെ.എം. അഹമ്മദ്, ഏരിയ സെക്രട്ടറി റിയാസ് അരിയൂർ, കെ.എം. അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സി.പി.ഐ പ്രതിഷേധം 16ന് മണ്ണാർക്കാട്: കുന്തിപ്പുഴയിലെ കൊലപാതകത്തിെൻറ പേരിൽ മുസ്ലിം ലീഗ് അക്രമത്തിൽ പ്രതിഷേധിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് മണ്ഡലം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അലനല്ലൂരിലെ പാർട്ടി ഓഫിസും പ്രചാരണ ബോർഡുകളും നശിപ്പിച്ച ലീഗ് പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സഫീറിെൻറ കൊലപാതകത്തിൽ ബന്ധമില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടും സി.പി.ഐയെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, പി. ശിവദാസ്, രവികുമാർ എന്നിവർ പങ്കെടുത്തു.
Next Story