Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലവ് ആൻഡ് സെര്‍വ്...

ലവ് ആൻഡ് സെര്‍വ് റേഷന്‍ പദ്ധതിക്ക് തുടക്കം

text_fields
bookmark_border
അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ ഗവ. എൽ.പി സ്കൂളിൽ ലവ് ആൻഡ് സെര്‍വ് റേഷന്‍ പദ്ധതിക്ക് തുടക്കമായി. നിർധന കുടുംബങ്ങൾക്ക് മാസംതോറും 600 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. സമീപ പ്രദേശത്തെ 15 കുടുംബങ്ങൾക്ക് കൈതാങ്ങാവാൻ പദ്ധതിക്കായി. മലപ്പുറം മക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ലവ് ആൻഡ് സെര്‍വ്' സന്നദ്ധ സംഘടനക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം സി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ പൂതാനി നസീര്‍ ബാബു അധ്യക്ഷത വഹിച്ചു. പദ്ധതി കോഓഡിനേറ്റര്‍ കെ. ബഷീർ, പി. സംജിദ് ഖാന്‍, മുഹമ്മദാലി, ഒ. മുഹമ്മദ് അന്‍വര്‍, പി. മജീദ്, പ്രധാനാധ്യാപിക എ. സതീദേവി, അധ്യാപകരായ സി. മുസ്തഫ, പി. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story