Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:08 AM GMT Updated On
date_range 15 March 2018 5:08 AM GMTവയൽക്കിളികളുടെ സമരപ്പന്തൽ നശിപ്പിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
കോട്ടക്കൽ: കണ്ണൂരിലെ കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ സമരം ചെയ്തു വരുന്ന വയൽക്കിളികളുടെ സമരപ്പന്തൽ നശിപ്പിച്ച നടപടി നിന്ദ്യമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ. കർഷകരുടെ കൃഷിയിടങ്ങൾ സംരക്ഷിക്കാൻ ലോങ് മാർച്ച് നടത്തുന്ന സി.പി.എം കൃഷിയിടം സംരക്ഷിക്കുവാൻ പോരാടുന്ന സ്വന്തം പാർട്ടിക്കാരോട് സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് ഭാരവാഹികളായ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം, എൻ.എച്ച് സംരക്ഷണ സമിതി ജില്ല കൺവീനർ പി.കെ. പ്രദീപ് മേനോൻ എന്നിവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story