Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാവോവാദികൾ നിത്യഹരിത...

മാവോവാദികൾ നിത്യഹരിത വനമേഖലയിലേക്ക് നീങ്ങിയെന്ന് സൂചന

text_fields
bookmark_border
കാളികാവ്: മാവോവാദി ഭീഷണി വീണ്ടും ഉയര്‍ന്ന പശ്ചാതലത്തില്‍ മേഖലയിലെ വനപ്രദേശങ്ങളില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് പരിശോധന നടത്തി. ചോക്കാട്-അമരമ്പലം പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. മാര്‍ച്ച് പകുതിയായതോടെ അത്യുഷ്ണം കാരണം കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പാലക്കാട് വനമേഖലയിലെ നിലവിലെ താവളങ്ങളില്‍ കഴിയുന്നത് പ്രയാസകരമായതിനാല്‍ മാവോവാദികൾ സൈലൻറ് വാലി ബഫര്‍സോണി‍​െൻറ പടിഞ്ഞാറ് ഭാഗത്തെ നിത്യഹരിതവന മേഖലയിലേക്ക് നീങ്ങിത്തുടങ്ങിയതായി കരുതപ്പെടുന്നു. ഈ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് പുറത്ത്‌നിന്ന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരടക്കമുള്ള പൊലീസും തണ്ടര്‍ബോള്‍ട്ടും സംയുക്തമായി പരിശോധന നടത്തിയത്. സാധാരണ ഒക്ടോബര്‍, നവംബര്‍ മുതല്‍ മേയ് വരെയാണ് വനമേഖലയില്‍ മാവോവാദികള്‍ എത്താറുള്ളതെന്നാണ് വിവരം. ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ എന്നീ മാസങ്ങളില്‍ ഇവരുടെ സാന്നിധ്യം കാണാറില്ല. ഈ സമയത്താണ് മാവോവാദികള്‍ സാധാരണയായി വടക്കെ ഇന്ത്യയിലും മറ്റും പരിശീലനത്തിന് പോകാറുള്ളത്. ചൂട് കനത്തതോടെ മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ഉഷ്ണം കുറഞ്ഞ പ്രദേശങ്ങളിലേക്ക് നീങ്ങാറാണ് പതിവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story