Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:17 AM GMT Updated On
date_range 2018-03-14T10:47:57+05:30കാട്ടുതീ: വനം ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsകോയമ്പത്തൂർ: തേനി കൊരങ്ങിണി വനത്തിൽ കാട്ടുതീക്കിരയായി കൂട്ടമരണം നടന്ന സംഭവത്തിൽ സ്ഥലം റേഞ്ച് ഒാഫിസർ ജെയ്സിങ്ങിനെ സസ്പെൻഡ് ചെയ്തു. തേനി ജില്ല ഫോറസ്റ്റ് ഒാഫിസർ രാജേന്ദ്രെൻറ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് നടപടി. കൊരങ്ങിണി, കൊളുക്കുമല വനഭാഗങ്ങൾ ഉൾപ്പെട്ട ഡിവിഷനിലെ മുഴുവൻ ജീവനക്കാരെയും മധുരയിൽ വിളിപ്പിച്ച് വിശദീകരണം തേടിയിട്ടുണ്ട്. ഒരാഴ്ചയായി വനത്തിെൻറ വിവിധയിടങ്ങളിൽ കാട്ടുതീ പടർന്നിരുന്നു. എന്നിട്ടും ട്രക്കിങ്ങിനും മറ്റും വിനോദസഞ്ചാരികളെ വനത്തിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നു. കൊട്ടക്കുടി ഫോറസ്റ്റ് ഒാഫിസിൽ നിന്നാണ് 200 രൂപ ഇൗടാക്കി ട്രക്കിങ് പാസ് അനുവദിച്ചത്. കാട്ടുതീയിൽനിന്ന് രക്ഷപ്പെട്ട പലരുടെയും കൈവശം ഇൗ പാസുണ്ടായിരുന്നു. കൈക്കൂലി വാങ്ങി പാസില്ലാതെയും ചില ഉദ്യോഗസ്ഥർ പ്രവേശനാനുമതി നൽകിയതായി പരാതിയുണ്ട്. അതേസമയം, ആർക്കും പ്രവേശനാനുമതി നൽകിയിട്ടില്ലെന്നാണ് ഉന്നത വനം അധികൃതരുടെ വിശദീകരണം. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പേരിൽ ശിക്ഷണ നടപടി ഉണ്ടാവുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചത്. അതിനിടെ കേന്ദ്ര വനംവകുപ്പ് ഉദ്യോഗസ്ഥൻ മുരുകാനന്ദം സംഭവസ്ഥലം സന്ദർശിച്ചു.
Next Story