Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:09 AM GMT Updated On
date_range 2018-03-14T10:39:00+05:30കൽപകഞ്ചേരിയിൽ രണ്ട് അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്
text_fieldsകൽപകഞ്ചേരി: പഞ്ചായത്ത് ഓഫിസിന് സമീപമുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 1.45ഓടെ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരിങ്ങാവൂർ സ്വദേശികളായ തുളുനാടൻ കുഞ്ഞിമുഹമ്മദ് ഹാജി (70), മകൻ നാസർ (38), തുളുനാടൻ മുഹ്സിൻ (20), നാഫിയ (14) എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 4.30ഒാടെ ഇതേ സ്ഥലത്ത് ബസും പിക്അപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. നബിദിനറാലി അക്രമം: പ്രതികളെ അറസ്റ്റ് െചയ്യാത്തത് ഗൗരവതരം -യൂത്ത് ലീഗ് താനൂർ: ഉണ്യാലിലെ സമസ്തയുടെ നിയന്ത്രണത്തിലുള്ള മദ്റസയിലെ വിദ്യാർഥികൾ നടത്തിയ നബിദിനറാലിയിൽ മാരകായുധങ്ങളുമായെത്തി അക്രമം നടത്തിയ കേസിലെ പ്രതികളായ മുഴുവൻ സി.പി.എമ്മുകാരെയും അറസ്റ്റ് ചെയ്യാത്ത നടപടി അതീവ ഗൗരവമുള്ളതാണെന്ന് മുസ്ലിം യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. ഉണ്യാലിലെ സമാധാന അന്തരീക്ഷത്തിന് നേെരയുള്ള കനത്ത വെല്ലുവിളിയുമാണിതെന്ന് മുസ്ലിം യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. അക്രമം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ്് ചെയ്തത്. ബാക്കി പ്രതികൾ മുഴുവൻ സ്വൈര്യമായി വിഹരിക്കുകയാണ്. അധികൃതർ ഇനിയും നിസ്സംഗത തുടർന്നാൽ ശക്തമായ സമരവുമായി യൂത്ത് ലീഗിന് രംഗത്തിറങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. വി.കെ.എ. ജലീൽ, ടി.എ. റഹീം മാസ്റ്റർ, ടി. നിയാസ്, എൻ. ജാബിർ, ജാഫർ ആൽബസാർ, കെ.പി. സകരിയ്യ, കെ. അൻവർ, എൻ.ടി. അബ്ദുറഹ്മാൻ, അഫ്‌സൽ, കെ.പി. സകരിയ്യ എന്നിവർ സംസാരിച്ചു. വട്ടപ്പാറ ദുരന്തം: ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം ഇന്ന് മുതൽ വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, സീലുകൾ പുനഃസ്ഥാപിക്കുക, മൾട്ടി ആക്സിൽ വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വട്ടപ്പാറ അടിയിൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. താഴെ വട്ടപ്പാറയിൽ രാവിലെ 9.30ന് ശാന്തി മെഡിക്കൽ ഇൻഫർമേഷൻ ഡയറക്ടർ ഉമ േപ്രമൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
Next Story