Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:06 AM GMT Updated On
date_range 14 March 2018 5:06 AM GMTകരിപ്പൂരിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. വിമാനത്താവളത്തിലെത്തിയ വിമാനം റാഞ്ചുന്നതും യാത്രക്കാരെ രക്ഷിക്കുന്നതുമായിരുന്നു മോക്ക്ഡ്രില്ലിെൻറ വിഷയം. 'കശ്മീരിനെ സ്വതന്ത്രമാക്കുക' എന്നതായിരുന്നു റാഞ്ചിയവരുടെ ആവശ്യം. ഡെപ്യൂട്ടി കലക്ടർ സി. അബ്ദുൽ റഷീദ് സ്ഥലത്തെത്തി ഭീകരരുമായി ചർച്ച നടത്തി. അതോറിറ്റിയിലെ അഗ്നിശമന സേന വിഭാഗം, പൊലീസ്, അഗ്നിശമനസേന, ബോംബ് സ്ക്വാഡ്, സി.ഐ.എസ്.എഫ്, എൻ.എസ്.ജി തുടങ്ങിയ വിഭാഗങ്ങളാണ് പങ്കെടുത്തത്. എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ, എ.ടി.സി. േജാ. ജനറൽ മാനേജർ മുഹമ്മദ് ഷാഹിദ്, സി.െഎ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡൻറ് ഡാനിയൽ ധൻരാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story