Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:02 AM GMT Updated On
date_range 14 March 2018 5:02 AM GMTവഴിയരികിൽ വയോധികെൻറ മരണം: പോസ്റ്റുമോർട്ടം ഇന്ന്
text_fieldsbookmark_border
കുറ്റിപ്പുറം: തൃക്കണാപുരത്ത് വഴിയരികിൽ മരിച്ച വയോധികെൻറ പോസ്റ്റുമോർട്ടം ബുധനാഴ്ച നടക്കും. കരുനാഗപ്പള്ളി കെ.എസ് പുരം കൊച്ച് വീട്ടിൽ ചെല്ലപ്പൻ പിള്ളയാണ് (69) കുറ്റിപ്പുറം കുമ്പിടി റോഡിൽ വാസുപ്പടിയിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ റോഡരികിൽ അവശനിലയിൽ കിടക്കുന്നത് കണ്ട നാട്ടുകാർ മരച്ചുവട്ടിലേക്ക് മാറ്റി. വൈകീട്ടോടെ വായിൽനിന്ന് നുരയും പതയും വരുന്നത് ശ്രദ്ധയിൽപെട്ടതോടെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി കുറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച ബന്ധുക്കളെത്തിയ ശേഷമേ പോസ്റ്റുമോർട്ട നടപടികൾ ആരംഭിക്കൂ. വാസുപ്പടിയിലെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇദ്ദേഹം കുറ്റിപ്പുറത്തെ സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്നു. ജില്ല ഭരണകൂടത്തിന് മനുഷ്യാവകാശ കമീഷൻ നോട്ടീസ് മലപ്പുറം: ഒരു പകൽ മുഴുവൻ റോഡരികിൽ കിടന്നയാൾ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല കലക്ടറും തിരൂർ ഡിവൈ.എസ്.പിയും സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ശേഷം കേസ് മലപ്പുറത്ത് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story