Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:00 AM GMT Updated On
date_range 14 March 2018 5:00 AM GMTപറവകൾക്ക് കുടിവെള്ളം
text_fieldsbookmark_border
വലിയോറ: കൊടുംവേനലിലും ഒരുതുള്ളി ദാഹനീരിനായി അലയുന്ന പറവകൾക്കായി കുടിവെള്ളമൊരുക്കി വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ സ്കൗട്ട് വിദ്യാർഥികൾ മാതൃകയായി. 'പറവകൾക്കൊരു തണ്ണീർക്കുടം' എന്ന പേരിൽ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച തണ്ണീർക്കുടങ്ങളിൽ കുടിനീര് പകർന്ന് പ്രധാനാധ്യാപകൻ എസ്.എ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് അധ്യാപകനായ എ.കെ. ഷമീർ നേതൃത്വം നൽകി. പി. വിജയൻ, കെ. അമീർ, അലി അക്ബർ, സോമനാഥൻ, ഷാജൻ, പവിത്രൻ, അയിശ, അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story