Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവരാഹകീര്‍ത്തി...

വരാഹകീര്‍ത്തി പുരസ്‌കാരം ഡോ. കെ. ജയകുമാറിന്​

text_fields
bookmark_border
ആനക്കര: പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തിക്ഷേത്ര സേവന സമിതിയുടെ രണ്ടാമത് പന്നിയൂര്‍ വരാഹകീര്‍ത്തി പുരസ്‌കാരം ഡോ. കെ. ജയകുമാറിന് നൽകും. വരാഹജയന്തി സമാപന ദിവസമായ ഏപ്രില്‍ അഞ്ചിന് വൈകീട്ട് ദീപാരാധനക്ക് ശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സമ്മാനിക്കും. മുതിര്‍ന്ന അമ്മമാരെ ആദരിക്കും. നടി കവിയൂര്‍ പൊന്നമ്മ സംബന്ധിക്കും. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് വരാഹജയന്തി ആഘോഷം. വാർത്തസമ്മേളനത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ നാരായണന്‍ നായർ, പന്നിയൂര്‍ ക്ഷേത്രസേവന സമിതി ഭാരവാഹികളായ പി. ബാലന്‍, സി.കെ. ശശി പച്ചാട്ടിരി, പ്രസാദ് പന്നിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story